സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്:സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും കടുത്ത ചൂടുമാകും പ്രധാന കാരണം. അതിനൊപ്പം തന്നെ പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതുമാണ് വരള്‍ച്ചയുടെ പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.കൂടാതെ പ്രളയത്തില്‍ മണ്ണും വെള്ളവും കുത്തിയൊലിച്ച് പോയതും ഭൂഗര്‍ഭ ജലവിതാനം കുറയാന്‍ കാരണമായി .ജനുവരിയിലും ഫെബ്രുവരി ഇതുവരെയും മഴയുടെ അളവില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഈ കുറവ് വരള്‍ച്ചയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധര്‍ നല്കുന്നത്. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ തന്നെ ഭൂഗര്‍ഭജലം കുറഞ്ഞ് തുടങ്ങി. കിണറുകളിലെയും പുഴകളിലെയും ജലനിരപ്പ് താഴ്ന്നു. അന്തരീക്ഷ താപനില ഉയരുന്നതും വെള്ളത്തിന്റെ അളവ് കുറയാനിടയാക്കും. കടുത്ത കുടിവെള്ളക്ഷാമമാകും നേരിടാന്‍ പോകുന്നതെന്നാണ് മുന്നറിയിപ്പ്. ഫെബ്രുവരി അവസാനം വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍