കരുത്തായി ആരാധകരെത്തി, അവരെ കാണാന്‍ വാനിന്റെ മുകളില്‍ കയറി വിജയ്

ചെന്നൈ:ദിണ്ടിക്കലില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയ്‌യെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്.
ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും റെയ്ഡുമൊക്കെയായി വിവാദത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നടന്‍ വിജയ്‌യെ അത്യാവേശത്തോടെ വരവേറ്റ് ആരാധകര്‍. താരത്തിന് കരുത്തായെത്തിയ ആരാധകരുടെ ആവേശം ഇരട്ടിയാക്കി വിജയ് ബസിന് മുകളില്‍ കയറുന്ന വീഡിയോ വൈറലായി കഴിഞ്ഞു.
മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തുന്നതുമാണ് വീഡിയോയിലുള്ളത്. ദിണ്ടിക്കലില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയ്‌യെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
'ബിഗില്‍' സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണു വകുപ്പിന്റെ നടപടി. നേരത്തെ ആദായനികുതി വകുപ്പ് താരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍