കേരളത്തിലെ ആദ്യ സിഎസ്‌സി ആധാര്‍ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ആധാര്‍ സേവാ കേന്ദ്രം (എഎസ്‌കെ) പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപം, കോണ്‍വെന്റ് റോഡിലുള്ള ദീപ ആര്‍ക്കേഡില്‍ ഇഗവേണന്‍സ് കോമണ്‍ സര്‍വീസ് സെന്റര്‍ സ്റ്റേറ്റ് ഹെഡ് വിനോദ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യുണീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യാ (യുഐഡിഎഐ) പ്രൊജക്ട് മാനേജര്‍ വിമല്‍ ജിയോ അധ്യക്ഷതവഹിച്ചു.എല്ലാ ആധാര്‍ സേവനങ്ങളും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ആധാര്‍ സേവാ കേന്ദ്രം വഴി ലഭ്യമാകുമെന്ന് വിനോദ് കുര്യാക്കോസ് പറഞ്ഞു. പൊതുജനങ്ങള്‍ക്കു ആധാര്‍ സേവാ കേന്ദ്രം നേരിട്ട് സന്ദര്‍ശിച്ചോ യുഐഡിഎഐ പോര്‍ട്ടലായ വേേു:െ//മസെ.ൗശറമശ. ഴീ്.ശി/#/ രജിസ്റ്റര്‍ ചെയ്ത് സേവങ്ങള്‍ ലഭ്യമാവും. ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന നിര്‍ദ്ദിഷ്ട ഫോമുമായി ഓഫീസിലെത്തിയാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വേണ്ട സേവനങ്ങള്‍ ലഭ്യമാകും. ഇത്തരത്തില്‍ ആധാര്‍ എന്റോള്‍മെന്റ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും തികച്ചും സൗജന്യമാണ്. കളഞ്ഞുപോയ ആധാര്‍ഡ് കാര്‍ഡ് വീണ്ട ും ലഭ്യമാക്കുന്നതും, കുട്ടികള്‍ക്ക് അഞ്ചാം വയസ്‌സിലും പതിനഞ്ചാം വയസ്‌സിലും പുതുക്കുന്നതും സൗജന്യമാണ്. എന്നാല്‍ മൊബൈല്‍ നമ്പര്‍ മാറ്റല്‍, വിലാസം മാറ്റല്‍, ഫോട്ടോ പുതുക്കല്‍, വിരലടയാളം പുതുക്കല്‍ തുടങ്ങിയ ബയോമെട്രിക് അപ്‌ഡേറ്റിംഗിനും മറ്റും യുഐഡിഎഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും ഫീസ് ഈടാക്കും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള സിഎസ്‌സി ഇഗവേണന്‍സ് സര്‍വീസസിന്റെ ഉദ്യോഗസ്ഥരാണ് ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍