കുറാഞ്ചേരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; സ്ത്രീയുടേതെന്ന് സംശയം

വടക്കാഞ്ചേരി: കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കുറാഞ്ചേരി കേച്ചേരി റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മറ്റെവിടെയെങ്കിലും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. ഈ പ്രദേശത്തു നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍