വണ്ടിപ്പെരിയാറില്‍ വീട്ടമ്മ കൊല്ലപ്പെട്ടത് മാനഭംഗശ്രമത്തിനിടെ; പ്രതി അറസ്റ്റില്‍

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറില്‍ വീട്ടമ്മയെ തേയിലത്തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഡൈമുക്ക് സ്വദേശി രതീഷ് ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ അയല്‍വാസിയായ ഇയാളെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡൈമുക്ക് സ്വദേശിനി വിജയമ്മ (50) ആണ് മരിച്ചത്. മാനഭംഗശ്രമത്തിനിടെ വിജയമ്മയെ പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗം നടന്നോയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് വിജയമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ യുവാക്കള്‍ ഓടിപ്പോകുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്നു സ്ഥലത്തു പരിശോധന നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. തേയിലച്ചെടികളുടെ ഇടയില്‍ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്ന് 50 മീറ്ററോളം അകലെ താമസി ക്കുന്ന ഇവര്‍ പശുവിനെ അന്വേഷിച്ചാണ് ഇവിടെ എത്തിയതെന്നു പറയുന്നു. സംഭവ സ്ഥലത്തുനിന്നു പോലീസിന് ഒരു മെബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. ഇത് രതീഷിന്റേതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍