ഷെയ്ന്‍ നിഗം വിവാദം: നിലപാട് മയപ്പെടുത്തി നിര്‍മാതാക്കള്‍

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് സൂചിപ്പിച്ച് നിര്‍മാതാക്കളുടെ സംഘടന രംഗത്ത്. കൂടുതല്‍ പ്രതിഫലം നല്‍കാതെ വെയില്‍ എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് കാട്ടി ഷെയ്ന്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ചയാകാമെന്ന നിലപാടിലേക്ക് നിര്‍മാതാക്കള്‍ എത്തിയത്.ഷൂട്ടിംഗ് മുടങ്ങിയ കുര്‍ബാനി എന്ന ചിത്രത്തിന്റെ കാര്യത്തിലും വ്യക്തത വരുത്തണമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. നേരത്തെ ഷൂട്ടിംഗ് മുടങ്ങിയ ചിത്രങ്ങള്‍ക്ക് ഷെയ്ന്‍ നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കള്‍. ഇതോടെയാണ് താരസംഘടനയായ അമ്മ ഇടപെട്ട് നടത്തിയ സമവായ ചര്‍ച്ച പരാജയപ്പെട്ടത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍