കെ.എസ്.ആര്‍.ടി.സി യാത്രക്കാരുടെ അപകട ഇന്‍ഷ്വറന്‍സ് തുക കൂട്ടും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ്സുകളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള അപകട ഇന്‍ഷ്വറന്‍സ് തുക കൂട്ടുന്നത് സര്‍ക്കാരിന്റെ പരിഗണയില്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഗതാഗത സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിക്ക് നാളെ രൂപം നല്‍കും. അവിനാശി അപകടത്തിന്റെ പശ്ചത്തലത്തിലാണിത്. റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് 10 ലക്ഷവും അല്ലാത്തവര്‍ക്ക് അഞ്ച് ലക്ഷവുമാണ് നിലവില്‍ അപകട മരണ ഇന്‍ഷ്വറന്‍സ് തുക റിസവര്‍വ് ചെയ്യാത്തവര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുക എട്ട് ലക്ഷമായി ഉയര്‍ത്താന്‍ ധാരണയായിട്ടുണ്ട്. അപകടത്തില്‍ നിസാരപരിക്കേറ്റ് ആശുപത്രി ഒ.പിയിലെത്തിയാലും 10,000 മുതല്‍ 20,000 രൂപ വരെ നല്‍കും. അതേ സമയം ,അവിനാശി അപകടത്തില്‍ മരണമടഞ്ഞ ജീവനക്കാരുടേയും യാത്രക്കാരുടേയും ആശ്രിതകര്‍ക്കും പരിക്കേറ്റവര്‍ക്കും കെ.എസ്.ആര്‍.ടി.സി ഇന്‍ഷ്വറന്‍സ് തുകയ്ക്ക് പുറമെ, എം.എ.സി.ടിയെയും (മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര ട്രെബ്യൂണല്‍) സമീപിക്കാം.. ഈ അപകടത്തില്‍ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 30 ലക്ഷം വീതവും യാത്രക്കാരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം വീതവും .പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 2 മുതല്‍ 3 ലക്ഷം വിതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അപകട ഇന്‍ഷ്വറസ് സെസ് വഴി നേടുന്ന പണമാണ് ഇന്‍ഷ്വറന്‍സ് കമ്പനിക്ക് കെ.എസ്.ആര്‍.ടി.സി അടയ്ക്കന്നത്. സാമൂഹ്യസുരക്ഷാ സെസായി ഒന്ന് മുതല്‍ അഞ്ചു രൂപ വരെയും പുറമെറിസര്‍വ് യാത്രക്കാരില്‍ നിന്ന് ഒരു രൂപയും ഈടാക്കുന്നുണ്ട്.ദീര്‍ഘദൂര ബസുകള്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍