ശ്മശാനത്തില്‍ പാതി കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

സുല്‍ത്താന്‍ ബത്തേരി: ശ്മശാനത്തില്‍ ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ബത്തേരി ഗണപതിവട്ടം ഹിന്ദുശ്മശാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 42നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുല്‍ത്താന്‍ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തില്‍ പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി കുഴിയെടുക്കാന്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ശ്മശാനത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ ഇവര്‍ നടത്തിയ പരിശോധനയിലാണ് പാതികത്തിയ നിലയിലുള്ള മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബത്തേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 42നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം.
മൃതദേഹത്തിന് മൂന്ന് മുതല്‍ 6 മാസം വരെ പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന്റെ സമീപത്തു നിന്നും മദ്യകുപ്പിയും സിഗരറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന്നായി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍