മമ്മൂട്ടിയും വൈശാഖും വീണ്ടും

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിക്കുന്നു. ന്യൂയോര്‍ക്ക് എന്നാണ് സിനിമയുടെ പേര്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന സിനിമ ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലാണ് ഒരുക്കുന്നത്. നവീന്‍ ജോണ്‍ ആണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. യുജിഎം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ആണ് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍