യുവാവിനെ അമ്മയും സഹോദരനും ചേര്‍ന്ന് കൊന്ന് ചാക്കില്‍ക്കെട്ടി വഴിയില്‍ തള്ളി

കുമളി: തമിഴ്‌നാട്ടിലെ കമ്പത്തിനു സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കമ്പം സ്വദേശി വിഘ്‌നേശ്വരന്റെ മൃതദേഹമാണിത്. വിഘ്‌നേശ്വരന്റെ അമ്മ സെല്‍വിയും സഹോദരനും ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. കൊലപാതക കാരണം വ്യക്തമല്ല. ഞായറാഴ്ച രാത്രി പത്ത് മണിയോടെ കമ്പം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്താണു മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടത്. രാത്രി ഒമ്പതിനുശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി ചാക്കുകെട്ട് വലിച്ചെറിച്ചെന്നും ഇതു സംബന്ധിച്ചു ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷമുള്ള സാധനങ്ങളാണെന്നു പറഞ്ഞെന്നും ചൂണ്ടയിട്ടിരുന്നവര്‍ പോലീസിനു മൊഴി നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍