മുന്‍ ഗോവ കോച്ച് സെര്‍ജിയോ ലൊബേറെയെ എല്‍ക്കോ ഷാറ്റോറിക്ക് പകരം ബ്ലാസ്റ്റേഴ്‌സ് പരിശീലകനാക്കിയേക്കും

തിരുവനന്തപുരം :സീസണില്‍ പൊട്ടിപ്പൊളിഞ്ഞ് എട്ടാം സ്ഥാനത്തായ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ തേടുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം എഫ്.സി ഗോവ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ച സെര്‍ജിയോ ലൊബേറയെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റില്‍നിന്ന് എത്തിയ എല്‍ക്കോ ഷാറ്റോറിക്ക് ബ്ലാസ്റ്റേഴ്‌സ് കോച്ചെന്ന നിലയില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. മുഖ്യ താരങ്ങളുടെ പരിക്ക് കാരണം വട്ടം കറങ്ങിപ്പോയ ഷാറ്റോരിക്ക് 15 മത്സരങ്ങളില്‍ മൂന്നേ മൂന്ന് ജയങ്ങള്‍ മാത്രമേ നല്‍കാനായുള്ളൂ. ഏഴ് മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു. ഇതോടെ ഷാറ്റോറിയെ മാറ്റാന്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. മോശം പ്രകടനം കൊണ്ടല്ല, ക്ലബ് ഉടമകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ലൊബേറ ഗോവ വിട്ടത്. ഗോവക്കാര്‍ പ്ലേ ഒഫ് ഉറപ്പിച്ചിരിക്കുകയാണ്. പരിശീലകനെന്ന നിലയിലെ ലൊബേറയുടെ മികവും പരിചയസമ്പത്തും പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍