വീണ്ടും ബസ് അപകടം: വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ തയ്യാറായില്ല,ബസ് പോസ്റ്റിലിടിച്ച് മലയാളി യുവതി മരിച്ചു

മൈസൂരു: അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറും മുമ്പേ വീണ്ടും ബസ് അപകടത്തില്‍പ്പെട്ട് മലയാളി യുവതി മരിച്ചു. ബംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. പെരിന്തല്‍മണ്ണ സ്വദേശി ഷെറിന്‍ (20) ആണ് മരിച്ചത്. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മൈസൂരു ഹുന്‍സൂരില്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് സംഭവം. ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. കൈകള്‍ക്കും കാലിനും ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ച ഷെറിന്റെ മൃതദേഹം മൈസൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി. വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ വേഗത കുറയ്ക്കാന്‍ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നാണ് യാത്രക്കാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍