വ്യാജ ഫോറന്‍സിക് രേഖ; വിജിലന്‍സ് അന്വേഷിക്കും

 കൊച്ചി: വ്യാജ ഫോറന്‍സിക് രേഖകള്‍ ഹാജരാക്കി എന്ന് സംശയിക്കുന്ന 300ഓളം കേസുകള്‍ വിജിലന്‍സ് പുനഃപ്പരിശോധക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ ഹൈക്കോടതി റദ്ദാക്കിയ കേസുകളാണ് അന്വേഷിക്കുന്നത്. ഒര്‍ജിനല്‍ റിപ്പോര്‍ട്ടിന് പകരം വ്യാജ റിപ്പോര്‍ട്ട് നല്‍കിയെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.കെമിക്കല്‍ എക്‌സാമിനേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായതിനെ തുടര്‍ന്ന് റദ്ദാക്കിയ കേസുകളാണ് വീണ്ടും അന്വേഷിക്കുന്നത്. തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലെ റിപ്പോര്‍ട്ട് പ്രത്യേകം പരിശോധിക്കും. മുന്‍ സയന്റിഫിക് ഓഫീസര്‍ ജയപ്രകാശിന്റെ കാലത്ത് നല്‍കിയ റിപ്പോര്‍ട്ടാണ് പരിശോധിക്കുക.ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിടയിലെ ഇത്തരം കേസുകളുടെ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നും ലഭിക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല. പ്രാഥമിക അന്വേഷണത്തില്‍ 300ഓളം കേസുകള്‍ ഉണ്ടെന്നാണ് വിവരമെന്നും കൂടുതല്‍ അന്വേഷണം വരും ദിവസങ്ങളില്‍ നടക്കുമെന്നുമാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍