സെന്‍കുമാര്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായി നല്‍കിയ കേസ് പൊലീസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ കേസ് പൊലീസ് അവസാനിപ്പിച്ചു. കടവില്‍ റഷീദിനും ജി.പി സുരേഷ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് സെന്‍കുമാര്‍ പരാതി നല്‍കിയത്. സെന്‍കുമാറിന്റെ പരാതിയിലെ ആരോപണങ്ങള്‍ വ്യാജമാണെന്നും ഗൂഢാലോചന, കയ്യേറ്റം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പൊലീസ് കണ്ടെത്തി.
റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് വലിയ വിവാദമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിന്റെ പേരില്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു. സംഘംചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സുഭാഷ് വാസുവിനും ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കുമെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍