കേരളത്തിലെ യുവാക്കളാണ് സിനിമാ വ്യവസായത്തെ പിടിച്ച് നിര്‍ത്തുന്നത്: ബിനീഷ് ബാസ്റ്റിന്‍

വെള്ളറട: വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജ് വാര്‍ഷികം സിനമാതാരം ബിനീഷ് ബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുവാക്കളാണ് സിനിമാ വ്യവസായത്തെ പിടിച്ച് നിര്‍ത്തുന്നതെന്നും സാധാരണക്കാണനായ തന്നെ പ്രശസ്തിയിലേക്കെത്തിച്ചെത് കേരളത്തിലെ കലാലയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ലോ സെക്രട്ടറി കെ. ജോണ്‍ ബ്രിട്ടോ, കേളജ് മാനേജര്‍ മോണ്‍. ജി.ക്രിസ്തുദാസ്, ജര്‍മനിയില്‍ നിന്നെത്തിയ സാമൂഹിക പ്രവര്‍ത്തക സോഫിയ, സ്റ്റാഫ് സെക്രട്ടറി ജോസ് , സനല്‍കുമാര്‍ സി തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂര്‍വ്വവിദ്യാര്‍ഥി സംഗമം നിനിമാതാരം കരോളിന്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം കേരള യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ.വി.പി. മഹാദേവന്‍പിള്ള ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ സന്ദേശം നല്‍കുന്ന പരിപാടിയില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍, കോളജ് മാനേജര്‍ മോണ്‍. ജി ക്രിസ്തുദാസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെ. വിജയകുമാര്‍, ശശി തരൂര്‍ എംപി, സി .കെ. ഹരീന്ദ്രന്‍ എംഎല്‍എ, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് മെമ്പര്‍ പി. രാജേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വി.വിചിത്ര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിചിത , ഒറ്റശേഖരമഗലം പഞ്ചായത്ത് പ്രസിഡന്റ് വി.എല്‍.അജയകുമാര്‍ വാര്‍ഡ് മെമ്പര്‍ മിനി വിജയന്‍, പിടിഎ പ്രസിഡന്റ് ഷാജി വില്‍സണ്‍,കെആര്‍എല്‍സിസി ലെയ്റ്റി ഡയറക്ടര്‍ ഫാ.ഷാജ്കുമാര്‍, ഡോ.നാരായണ പിള്ള, വി.എല്‍.ബൈജു , എച്ച്.എസ്.ഹേമന്ത് , എസ്.നന്തജ , സെല്‍വിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍