കുറ്റവാളിയെന്ന് തെളിയുംവരെ ഗണ്‍മാന്‍ തനിക്കൊപ്പം ഉണ്ടാകുമെന്ന് മന്ത്രി

 തിരുവനന്തപുരം: പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഗണ്‍മാനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുറ്റവാളിയെന്ന് തെളിയും വരെ അദ്ദേഹം തന്റെ ഗണ്‍മാനായി തുടരുമെന്ന് മന്ത്രി പറഞ്ഞു. സനില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പതിനൊന്ന് പ്രതികളുള്ള കേസില്‍ കടകംപള്ളിയുടെ ഗണ്‍മാന്‍ സനില്‍ കുമാര്‍ മൂന്നാം പ്രതിയാണ്. പേരൂര്‍ക്കട പോലീസ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍