ഹൈക്കോടതി ഉത്തരവിനെതിരെ ആവശ്യമെങ്കില്‍ അപ്പീല്‍പോകും: തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ആവശ്യമെങ്കില്‍ അപ്പീല്‍ പോകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടു ദിവസത്തിനുള്ളില്‍ ഇതില്‍ തീരുമാനമെടുക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്താനാകും. തെരഞ്ഞെടുപ്പ് വൈകില്ലെന്നും കമ്മീഷന്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതടക്കമുള്ള നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍