കേരളത്തിന്റെ നാണ്യവിളകളെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു: കാനം

അടൂര്‍ : കേരളത്തിന്റെ നാണ്യവിളകളെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കിസാന്‍സഭ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കര്‍ഷക മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഏറ്റവും വലിയ നാണ്യവിളയായ റബറിന്റെ വിലനിലവാര തകര്‍ച്ചയ്ക്ക് ഇടയാക്കിയത് കേന്ദ്രസര്‍ക്കാര്‍ നിലപാടുകളാണ്. കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ മാത്രമാണ് കാര്‍ഷിക മേഖലയിലും കര്‍ഷകരുടെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടല്‍ നടത്തിയത്. കോര്‍പ്പറേറ്റ് കൃഷിരീതിയെ തിരിച്ചു കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന് അദേഹം പറഞ്ഞു. മുതിര്‍ന്ന സി.പി.ഐ നേതാവ് വൈ. തോമസ് പതാക ഉയര്‍ത്തി. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. വേണുഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍, ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ, കിസാന്‍സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം മുണ്ടപ്പള്ളി തോമസ്, എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറാര്‍ എം.വി. വിദ്യാധരന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍. ഗോപിനാഥന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ഡി. സജി എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍