ട്രംപിന് രാഷ്ട്രപതി ഭവനില്‍ ഊഷ്മള വരവേല്‍പ്പ്

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയക്കും രാഷ്ട്രപതി ഭവനില്‍ ഊഷ്മള വരവേല്‍പ്പ്. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ട്രംപിനും ലാനിയക്കും രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പാണ് നല്‍കിയത്. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ ട്രംപിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. രാഷ്ട്രപതിയുടെ ഭാര്യ സവിത, കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, മൂന്ന് സേനാ മേധാവിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഇതിനു ശേഷം ട്രംപ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പ്രണാമം അര്‍പ്പിച്ചു. ഹൈദരാബാദ് ഹൗസില്‍ ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവയ്ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍