മുഖ്യമന്ത്രിയായി മമ്മൂട്ടി; വണ്‍ ഏപ്രിലില്‍ എത്തും

 മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വണ്‍ എന്ന സിനിമ ഏപ്രിലില്‍ തീയറ്ററുകളിലെത്തും. സന്തോഷ് വിശ്വനാഥ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ കഥാപാത്രത്തെയാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഏപ്രില്‍ ആദ്യവാരം സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ജോജു ജോര്‍ജ്, സലിംകുമാര്‍, രഞ്ജിത്, മുരളി ഗോപി, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മമുക്കോയ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍