'തല്ല്' വാങ്ങിയവരില്‍ മുന്നില്‍ ശര്‍ദുല്‍ താക്കൂര്‍

ഏകദിനത്തില്‍ മൂന്ന് പതിറ്റാണ്ടിനിടെ വലിയ തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യ കാരണങ്ങള്‍ ചികയുകയാണ്. കോഹ്‌ലിയുടെ ഫോം നഷ്ടപ്പെട്ടത്, ബുംറക്ക് വിക്കറ്റ് വീഴ്ത്താനാവാത്തത് തുടങ്ങി പലതും പറയുന്നുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ കാരണക്കാരില്‍ ഒരാളുടെ പേര് പറഞ്ഞ് കേള്‍ക്കുന്നത് പേസര്‍ ശര്‍ദുല്‍ താക്കൂറിന്റേതാണ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒരു 'പിശുക്കും' കാണിക്കാത്തതാണ് താക്കൂറിനെതിരെ തിരിയാന്‍ കാരണം.ബുംറയടക്കമുള്ള പേസര്‍മാര്‍ നന്നായി തല്ലുവാങ്ങിയെങ്കിലും ഇതില്‍ മുന്നിലെത്തിയത് താക്കൂറായിരുന്നു. മൂന്ന് ഏകദിനങ്ങളിലുമായി 28.1 ഓവറാണ് താക്കൂര്‍ എറിഞ്ഞത്. വഴങ്ങിയതോ 227 റണ്‍സും നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതിലെ ഈ 'ധാരാളിത്തമാണ്' താക്കൂറിനെ ആരാധകരുടെ കണ്ണിലെ കരടാക്കിയത്. താക്കൂറിന്റെ ബാറ്റിങ് മികവ് കൂടി കണക്കിലെടുത്താണ് കോഹ്ലി പലപ്പോഴും ഈ മുംബൈക്കാരനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് തന്നെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍