കെ.എ.എസ് ആദ്യ ബാച്ചിലേക്കുള്ള പ്രാഥമിക പരീക്ഷ തുടങ്ങി

തിരുവനന്തപുരം: കേരള ഭരണ സര്‍വീസിന്റെ ആദ്യബാച്ചിലേക്കുള്ള പ്രാഥമിക പരീക്ഷ തുടങ്ങി . 1535 കേന്ദ്രങ്ങളിലായി മൂന്ന് ലക്ഷത്തി എണ്‍പതിനായിരം പേര്‍ പരീക്ഷ എഴുതുന്നുണ്ട്. ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കാനാണ് പി.എസ്.സിയുടെ പദ്ധതി. നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരില്‍ നിന്ന് കെഎഎസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പുതുതായി സര്‍വീസിലേക്ക് എത്തുന്നവര്‍ക്ക് ഈ ഉത്തരവ് ബാധകമാകില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരള ഭരണ സര്‍വീസ് നടപ്പിലാക്കാന്‍ തീരുമാനിച്ച ശേഷം നടക്കുന്ന ആദ്യ പരീക്ഷയാണിത്. പ്രാഥമിക പരീക്ഷയാണ് ഇപ്പോള്‍ നടക്കുന്നത്. രാവിലെ 10നും ഉച്ചക്ക് ഒന്നരക്കുമായി രണ്ട് പേപ്പറുകള്‍. ഉദ്യോഗാര്‍ഥികള്‍ പരീക്ഷ സമയത്തിന് 15ന് മിനിട്ട് മുമ്പ് പരീക്ഷാ ഹാളിലെത്തണം. പരീക്ഷക്കുള്ള ബെല്ലിന് ശേഷം ആരെയും പ്രവേശിപ്പിക്കില്ല. അഡ്മിഷന്‍, ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, പേന എന്നിവ മാത്രമേ ഹാളിലേക്ക് കൊണ്ടുപോകാന്‍ കഴിയൂ. മൊബൈല്‍, വാച്ച്, പഴ്‌സ് എന്നിവക്ക് നിരോധനമുണ്ട്. എന്നാല്‍ നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരില്‍ നിന്ന് കെഎഎസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കെ. എ. എസ് റിക്രൂട്ട്‌മെന്റിന് നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് സംവരണ തത്വം ബാധകമാക്കുന്നതിനെതിരെ സമസ്ത നായര്‍ സമാജം നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരിട്ട് നിയമനം നടത്തുന്ന ഒന്നാം സ്ട്രീമിനും സര്‍വീസിലുള്ളവരില്‍ നിന്ന്‌നടത്തുന്ന രണ്ടും മൂന്നും സ്ട്രീമുകള്‍ക്കുമടക്കം സംവരണം ബാധകമാക്കി 2019 ജൂലൈ 11നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നത്തെ പരീക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍