ആറ്റിങ്ങല്‍ കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കും

ആറ്റിങ്ങല്‍: കോയിക്കല്‍ കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു കോടി രൂപ അനുവദിച്ചു.
ആറ്റിങ്ങല്‍ കലാപത്തിന്റെമുന്നൂറാം വാര്‍ഷികം പ്രമാണിച്ചാണ് പൈതൃക സ്മാരകം നിര്‍മിക്കാനായി മൂന്നുകോടി രൂപ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കൊട്ടാരത്തിന്റെ ശോച്യായാവസ്ഥ ബി. സത്യന്‍ എംഎല്‍എ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കൂടാതെ കൊട്ടാരം സന്ദര്‍ശിച്ച അടൂര്‍ പ്രകാശ് എംപി, കേരള, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കൊട്ടാരം നവീകരിച്ച് സ്മാരകം ആക്കണമെന്ന് കത്ത് നല്‍കിയിരുന്നു.മുഖ്യമന്ത്രിയ്ക്കും ധനകാര്യ മന്ത്രിക്കും എംഎല്‍എ പ്രത്യേക നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് പൈതൃക സ്മാരകം നിര്‍മിക്കാന്‍ മൂന്നുകോടി രൂപ അനുവദിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍