സോഷ്യല്‍ മീഡിയയില്‍ വൈറലായി സുരേഷ് ഗോപിയുടെ പാട്ട്

നടന്‍ സുരേഷ് ഗോപിയുടെ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നടന്‍ അജു വര്‍ഗീസാണ് ആ പാട്ട് ഫേസ്ബുക്കില്‍ പങ്കുവച്ചത്. 2011ല്‍ ഒരു പൊതു വേദിയില്‍ വച്ച് സുരേഷ് ഗോപി പാട്ടു പാടിയതിന്റെ വിഡിയോ ആണിത്. അജുവിന്റെ പോസ്റ്റിനു പിന്നാലെ ആരാധകര്‍ സുരേഷ് ഗോപിയുടെ പാട്ട് ഏറ്റെടുത്തിരിക്കുകയാണ്.'നെഞ്ചുക്കുള്‍ പെയ്തിടും മാ മാഴൈ നീരുക്കുള്‍ മൂഴ്കിടും താമരൈ' എന്ന ഗാനമാണ് താരം പാടുന്നത്.പെട്ടെന്ന് തന്നെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. അപൂര്‍വമായ വിഡിയോ പങ്കു വച്ചതിന് പലരും അജു വര്‍ഗീസിനോട് നന്ദി പറയുന്നുണ്ട്. സുരേഷ് ഗോപിയുടെ പാട്ട് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 2008ല്‍ സൂര്യ നായകനായി എത്തിയ വാരണം ആയിരം എന്ന ചിത്രത്തിലെ ഗാനമാണിത്. ഹാരിസ് ജയരാജ് ഈണം പകര്‍ന്ന ഗാനം ആലപിച്ചത് ഹരിഹരന്‍ ആണ്. താമരയുടേതാണ് വരികള്‍. ഇന്നും നിത്യഹരിതമായി നിലനില്‍ക്കുന്ന പാട്ടിന് ആരാധകര്‍ ഏറെയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍