അമിത് ഷായും മോഹന്‍ ഭാഗവതും നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും നാളെ തിരുവനന്തപുരത്തെത്തും. ഭാരതീയവിചാരകേന്ദ്രം ഡയറക്ടറും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായിരുന്ന പി. പരമേശ്വരന്റെ അനുസ്മരണ ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്.കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 5.30 ന് നടക്കുന്ന സമ്മേളനത്തില്‍ കേരള കലാമണ്ഡലം മുന്‍ ചെയര്‍മാന്‍ ഡോ.വി. ആര്‍. പ്രബോധചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. സ്വാമി സദ്ഭവാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), സ്വാമി വിവിക്താനന്ദ (ചിന്മയമിഷന്‍), സ്വാമി വിശാലാനന്ദ (ശിവഗിരിമഠം), സ്വാമി അമൃത സ്വരൂപാനന്ദ (അമൃതാനന്ദമയീ മഠം), ശ്രീ എം (സദ്‌സംഗ് ഫൗണ്ടേഷന്‍), സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി (ശാന്തിഗിരി ആശ്രമം), ബാലകൃഷ്ണന്‍ (കന്യാകുമാരി വിവേകാനന്ദ കേന്ദ്രം), മുന്‍ പ്രതിരോധ സെക്രട്ടറി ജി.മോഹന്‍ കുമാര്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, പി. നാരായണകുറുപ്പ്, ജോര്‍ജ്ജ് ഓണക്കൂര്‍, ആര്‍. സഞ്ജയന്‍ എന്നിവര്‍ സംസാരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍