പുതിയ വാഹനങ്ങള്‍ വാങ്ങുന്നില്ല: ധനമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങാനൊരുങ്ങുന്നുവെന്ന ആരോപണം തെറ്റെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താലേഖകരോട് പറഞ്ഞു. നേരത്തേ വാങ്ങാന്‍ തീരുമാനിച്ച വാഹനങ്ങളുടെ പട്ടികയാണ് അംഗീകാരത്തിനായി ഉപധനാഭ്യര്‍ത്ഥനയിലൂടെ നിയമസഭയില്‍ സമര്‍പ്പിച്ചത്. അത് വാങ്ങിക്കഴിഞ്ഞതാണ്. വാടകയ്ക്ക് വാഹനം വാങ്ങാനുളള തീരുമാനം ആര്‍ക്കൊക്കെ ബാധകമാകുമെന്ന കാര്യത്തിലും എത്ര വാഹനങ്ങള്‍ വാങ്ങാം എന്ന കാര്യത്തിലും തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ചെലവ് ചുരുക്കാനായി വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്ന രീതി നടപ്പാക്കു മെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച ദിവസം തന്നെ സഭയില്‍ അവതരിപ്പിച്ച ഉപധനാഭ്യര്‍ത്ഥനയിലാണ് എട്ട് പുതിയ കാറുകള്‍ വാങ്ങാനുള്ള തീരുമാനത്തിന്റെ പട്ടികയുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍