കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കര്‍ശന നിയന്ത്രണം

കോഴിക്കോട് : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം.
രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവരുടെ കൂടെയുള്ള കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ല. ആശുപത്രിയില്‍ കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരന്തരം ഈ അനൌണ്‍സ്‌മെന്റ് മുഴങ്ങുന്നുണ്ട്. എന്നിട്ടും സന്ദര്‍ശകര്‍ ആശുപത്രിയിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. കുട്ടികളില്‍ ഏത് തരത്തിലുള്ള രോഗബാധയും പെട്ടെന്ന് പടരുമെന്നതിനാല്‍ സന്ദര്‍ശനത്തിനായെത്തുന്നവരില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ അകത്തേക്ക് കടത്തി വിടില്ല.
കൊറോണ ജാഗ്രതയെ തുടര്‍ന്ന് കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ച് തുടങ്ങി. കെ.എച്ച്.ആര്‍.ഡബ്യു എസ് പേ വാര്‍ഡിലെ താഴെ നിലയാണ് ഐസൊലേറ്റ് വാര്‍ഡുകളാക്കുന്നത്.
നിലവില്‍ മൂന്ന് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍