എല്‍എല്‍ബി പരീക്ഷയ്ക്ക് അലനെ എത്തിക്കുന്നത് എന്‍ഐഎ; കനത്ത സുരക്ഷ

കണ്ണൂര്‍: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ് ഇന്ന് കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതും. പാലയാട് ക്യാമ്പസാണു പരീക്ഷാ കേന്ദ്രം. സര്‍വകലാശാലയുടെ നിയമപഠനവിഭാഗത്തില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്ന അലന്‍ മൂന്നാം സെമസ്റ്ററില്‍ പഠിക്കുമ്പോഴാണു കേസില്‍പ്പെട്ടു ജയിലിലാകുന്നത്. തുടര്‍ന്നു പഠനവിഭാഗത്തില്‍നിന്നു പുറത്താക്കിയിരുന്നു. നിലവില്‍ മൂന്നാം സെമസ്റ്റല്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ മാത്രമാണു വിലക്കുള്ളതെന്നും രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അലന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ എന്‍ഐഎ, കണ്ണൂര്‍ സര്‍വകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. കൊച്ചിയില്‍നിന്ന് എന്‍ഐഎ സംഘമായിരിക്കും അലനെ പരീക്ഷയെഴുതിക്കാന്‍ തലശേരിയില്‍ എത്തിക്കുക. ക്യാമ്പസില്‍ പോലീസ് സുരക്ഷയൊരുക്കും. ഉച്ചയ്ക്കു രണ്ടുമുതല്‍ അഞ്ചുവരെയാണു പരീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍