ഷൂട്ടിങിനിടെ അജിത്തിന് പരിക്ക് സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത്തിന് പരിക്ക്.

 എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.ബൈക്കില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വേഗം ഭേദമാവട്ടെ (ഗെറ്റ് വെല്‍ സൂണ്‍ തല) ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗുമെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍