ജന്മദിനത്തില്‍ സി ആര്‍ 7ന് സര്‍പ്രൈസ് സമ്മാനം

കാമുകിയും ജീവിതപങ്കാളിയുമായ ജോര്‍ജ്ജിന റോഡ്രിഗസിനൊപ്പം നടന്നു പോവുകയായിരുന്നു ക്രിസ്റ്റിയാനോ. പെട്ടെന്ന് തെരുവിന്റെ ഒരു ഭാഗത്തു നിന്നും ചെറു ആള്‍കൂട്ടം ആരവത്തോടെ പ്രത്യക്ഷപ്പെട്ടു. അത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണെന്ന് തിരിച്ചറിഞ്ഞതോടെ ക്രിസ്റ്റിയാനോയുടെ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി. പിന്നീടായിരുന്നു ജോര്‍ജ്ജിനയുടെ ജന്മദിന സമ്മാനം ക്രിസ്റ്റിയാനോക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. ചുവന്ന റിബണുകള്‍ കൊണ്ട് പൊതിഞ്ഞ കറുത്ത കാറാണ് കാമുകി ക്രിസ്റ്റ്യാനോക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. പെട്ടെന്നുള്ള ആഘോഷത്തില്‍ അമ്പരന്നുപോയ ക്രിസ്റ്റിയാനോ കാമുകിയെ കെട്ടിപിടിക്കുന്നനതും ചുംബിക്കുന്നതും ജോര്‍ജിന റോഡ്രിഗസ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം വീഡിയോയിലുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍