63,900 രൂപയുടെ കള്ളനോട്ടുമായി ദമ്പതികള്‍ അറസ്റ്റില്‍

പാലക്കാട്: സ്വന്തമായി പ്രിന്റ് ചെയ്ത 63,900 രൂപയുടെ കള്ളനോട്ടുമായി കൊല്ലം സ്വദേശികളായ ദമ്പതികള്‍ അറസ്റ്റിലായി. കൊട്ടിയം രഞ്ജിത്ത്(30), ചിറക്കര കാരംകോട് ലിജ നിവാസില്‍ ലിജ(25) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം നിന്നും 500 രൂപയുടെ 117 കള്ളനോട്ടുകളും 200 രൂപയുടെ 27 കള്ളനോട്ടുകളും പിടിച്ചെടുത്തു. സ്വന്തമായി പ്രിന്റ് ചെയ്ത കള്ളനോട്ടുകളുമായി ഇവര്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് ചെറിയ കടകളില്‍ നിന്നും ചില്ലറ സാധനങ്ങള്‍ വാങ്ങി മാറ്റിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മങ്കരയിലെ ഒരു ബേക്കറിയില്‍ നിന്നും സാധനം വാങ്ങി 500 രൂപ നല്‍കി മടങ്ങിയെങ്കിലും കടയുടമ സംശയംതോന്നി പിന്തുടര്‍ന്നു. ഇതിനിടെ തേനൂരിലെ കടയില്‍ കയറിയ ഇവരെ അവിടെ തടഞ്ഞുവെച്ചാണ് പൊലീസില്‍ അറിയിച്ചത്. ഉടനടി മങ്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഇവരുടെ കൈവശമുണ്ടായിരുന്ന കള്ളനോട്ടുകള്‍ കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍