60 ലക്ഷത്തിന്റെ മാംസം കൊള്ളയടിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍

കൊരട്ടി: ചിറങ്ങരയില്‍ സംസ്‌കരിച്ച മാംസം കൊള്ളയടിച്ച സംഭവത്തില്‍ ഒരാളെക്കൂടി ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റുചെയ്തു. ആലപ്പുഴ അരൂര്‍ കടപ്പള്ളിപ്പാലം സ്വദേശി പുതുക്കേരിക്കടവില്‍ കണ്ണന്‍ എന്നറിയപ്പെടുന്ന കാന്തിലാല്‍(41) ആണ് അറസ്റ്റിലായത്.
കേസിലെ വാദിയുമായി ബിസിനസ് ഇടപാടുകളുള്ളയാളാണ് കാന്തിലാല്‍. ഇവരില്‍നിന്നും പത്തുലക്ഷത്തോളം രൂപ ഇയാള്‍ വായ്പ വാങ്ങിയിരുന്നു. തുടര്‍ന്നാണ് മാംസ ലോഡ് തട്ടിയെടുക്കാന്‍ പദ്ധതി തയാറാക്കിയത്.
കഴിഞ്ഞ ജൂലൈയിലാണ് കൊച്ചിയില്‍നിന്നും ഹൈദരാബാദിലേക്കു കൊണ്ടുപോയ ഒരു ലോഡ് സംസ്‌കരിച്ച മാംസം ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്.ആദ്യം പിടിയിലായ കുപ്രസിദ്ധ ക്രിമിനലും എറണാകുളം സ്വദേശിയുമായ ഷനില്‍ പീറ്ററില്‍നിന്നും ലോറി ഡ്രൈവറേയും സഹായിയേയും തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചതിന്റെ വിശദവിവരങ്ങളും മറ്റും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. എങ്കിലും ലോഡ് കൊള്ളയടിക്കുന്നതിനുള്ള ക്വട്ടേഷന്‍ അരൂരില്‍നിന്നാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍