പ്ലസ് ടു പരീക്ഷ എഴുതുന്നത് 4.52 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് പരീക്ഷ. 2033 പരീക്ഷാ കേന്ദ്രത്തിലായി പ്ലസ് ടുവിന് 4,52,572 വിദ്യാര്‍ഥികളും പ്ലസ് വണില്‍ ആകെ 4,38,825 പേരുമാണ് വാര്‍ഷിക പരീക്ഷ എഴുതുന്നത്. പ്ലസ് ടുവില്‍ സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 3,77,322 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ 1,80,352 ആണ്‍കുട്ടികളും 1,97,970 പെണ്‍കുട്ടികളുമാണ്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 50,890 പേരും ടെക്‌നിക്കല്‍ വിഭാഗത്തില്‍ പേരും 1229 പേരും എഴുതുന്നുണ്ട്. മുന്‍വര്‍ഷം വിവിധ വിഷയങ്ങള്‍ ലഭിക്കാനുള്ള 22,131 പേര്‍ ഇത്തവണ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്ലസ് ടുവിന് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുന്നത് ഇത്തവണയും മലപ്പുറത്താണ്, 80,051 പേര്‍. കോഴിക്കോട്ട് 46,545 പേരും പാലക്കാട്ട് 40,984 പേരും പരീക്ഷ എഴുതും. ലക്ഷദ്വീപില്‍ ഒന്‍പത് പരീക്ഷാ സെന്ററും ഗള്‍ഫില്‍ എട്ട് സെന്ററും മാഹിയില്‍ ആറ് പരീക്ഷാ സെന്ററുമുണ്ട്. ലക്ഷദ്വീപില്‍ 1268, ഗള്‍ഫില്‍ 498, മാഹിയില്‍ 754 എന്നിങ്ങനെയാണ് പ്ലസ് ടു എഴുതുന്ന കുട്ടികളുടെ എണ്ണം. പ്ലസ് വണില്‍ സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 3,81,500 വിദ്യാര്‍ഥികളാണ്. ഇതില്‍ 1,84,841 പേര്‍ ആണ്‍കുട്ടികളും 1,96,659 പേര്‍ പെണ്‍കുട്ടികളുമാണ്. ഓപ്പണ്‍ സ്‌കൂളുകളില്‍നിന്ന് 56,104 പേരും ടെക്‌നിക്കല്‍ വിഭാഗത്തില്‍ 1221 പേരും എഴുതുന്നുണ്ട്.46 കോമ്പിനേഷനുകളിലായി 53 വിഷയങ്ങളിലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍