35 വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ഹാസനും രജനികാന്തും വീണ്ടും

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും ഉലകനായകന്‍ കമലഹാസനും ഏറ്റവും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത് ഗിരഫ്താര്‍ എന്ന ഹിന്ദി ചിത്രത്തിലായിരുന്നു. 1985ല്‍ പ്രയാഗ് രാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകന്‍ അമിതാഭ് ബച്ചനായിരുന്നെങ്കിലും ബച്ചനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലായിരുന്നു രജനിയും കമലും പ്രത്യക്ഷപ്പെട്ടത്. അതിനു മുമ്പ് അപൂര്‍വ രാഗങ്ങള്‍, അവള്‍ അപ്പടിത്താന്‍, പതിനാറു വയതിനിലേ എന്നീ പ്രശസ്ത ചിത്രങ്ങളുള്‍പ്പെടെ പതിനാറോളം ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവര്‍ ഒന്നിച്ച് അഭിനയിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും ടര്‍മറിക് മീഡിയയുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍