ഡല്‍ഹി കലാപം: ഇന്നു ഏഴുപേര്‍ കൂടി മരിച്ചു;മരണം 34

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇന്ന് കുതിച്ചുയര്‍ന്നു. കലാപകാരികളുടെ ആക്രമണങ്ങളില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു പേര്‍ കൂടി ഇന്ന് രാവിലെ മരിച്ചു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. ഡല്‍ഹിയിലെ ഗുരു തേജ് ബഹാദുര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 പേരും എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും ജാഗ് പര്‍വേഷ് ചന്ദ്ര ആശുപത്രിയില്‍ ഒരാളുമാണ് മരിച്ചത്. തിങ്കളാഴ്ച ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച മരിച്ചവരുടെ എണ്ണം 27 മാത്രമായിരുന്നു. പലരും ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ മരണനിരക്ക് ഉയരുമെന്ന് ആശങ്കയുണ്ടായിരുന്നു.കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുത രമാണ്. പരിക്കേറ്റ് ജിബിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേദ ചൗധരി എന്ന യുവാവിന്റെ തലയില്‍ ഡ്രില്ലിംഗ് മെഷീന്‍ തുളച്ചു കയറിയ നിലയിലായിരുന്നു. വിവേക് ചൗധരി എന്തു കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് ഒരു വിവരവുമില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞു. വിവേക് പൂര്‍ണ സുഖം പ്രാപിച്ച് സംസാരിച്ചു തുടങ്ങിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.കഴിഞ്ഞ ദിവസം അക്രമികളുടെ അടിയേറ്റു മരിച്ച ഡല്‍ഹി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മൃതദേഹം ചന്ദ്ബാദിലെ ഓടയി ല്‍നിന്നു കണ്ടെടുത്തിരുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേയാണ് അങ്കിത് ശര്‍മ അക്രമികളുടെ കൈയില്‍ അകപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍