പൊലീസ് സ്‌റ്റേഷനുകളില്‍ മാര്‍ച്ച് 31നകം കാര്‍ട്ടൂണുകള്‍ വയ്ക്കണമെന്ന് ഡി.ജി.പി

തിരുവനന്തപുരം: അഴിമതിക്കും മറ്റുമെതിരായ കാര്‍ട്ടൂണുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ മാര്‍ച്ച് 31നകം പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കര്‍ശന നിര്‍ദ്ദേശം നല്‍കി. പൊലീസിനെ വിമര്‍ശിക്കുന്നതോ, പൊലീസ് വിഷയമാക്കിയതോ ആയ കാര്‍ട്ടൂണുകളും ചുമരുകളില്‍ തൂക്കാം. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ ജില്ലാ പൊലീസ് ആസ്ഥാനങ്ങളില്‍ കാര്‍ട്ടൂണുകള്‍ വച്ച് പദ്ധതിക്കു തുടക്കം കുറിക്കാനും ഡിസംബറോടെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലെയും ചുമരുകളില്‍ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിക്കാനുമായിരുന്നു ശ്രമം. എന്നാല്‍ ,കാര്‍ട്ടൂണുകള്‍ ശേഖരിക്കുന്നതില്‍ അലംഭാവം വന്നു. അതിനാലാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.ഡല്‍ഹിയില്‍ സി.ബി. ഐ ആസ്ഥാനത്ത് ഇടനാഴികളില്‍ അഴിമതിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. ഇതേ മാതൃകയിലാണ് സ്റ്റേഷനുകളില്‍ കാര്‍ട്ടൂണുകള്‍ വയ്ക്കുന്നത്. പൊലീസ് ആസ്ഥാനത്ത് ആര്‍.കെ. ലക്ഷ്മണിന്റെ 12 കാര്‍ട്ടൂണുകളുണ്ട്. തലസ്ഥാനത്ത് ഫോര്‍ട്ട്, മ്യൂസിയം, കോവളം, വലിയതുറ, പേരൂര്‍ക്കട, വഞ്ചിയൂര്‍ സ്‌റ്റേഷനുകളിലും കാര്‍ട്ടൂണുകള്‍ വച്ചു. .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍