കൊറോണ: ചൈനയില്‍ മരണം 259 ആയി

ബെയ്ജിംഗ്: കൊറോണ വൈറസ് രോഗംമൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 259 ആയി. 11,000 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ചൈനയ്ക്കു പുറമേ 22 രാജ്യങ്ങളിലായി നൂറിലധികം പേര്‍ക്ക് രോഗം പിടിപെട്ടതായി റിപ്പോര്‍ട്ടുണ്ട്.ലോകാരോഗ്യസംഘടന വ്യാഴാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്തര്‍ദേശീയ വാണിജ്യത്തിനും യാത്രകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ അതു പുനഃപരിശോധിക്കണമെന്നും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു. റഷ്യയും മംഗോളിയയും കഴിഞ്ഞദിവസം ചൈനയുമായുള്ള തങ്ങളുടെ അതിര്‍ത്തി അടച്ചിരുന്നു, എന്നാല്‍, നിരവധി രാജ്യങ്ങള്‍ ചൈനയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യുകെ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങള്‍ ചൈനയില്‍നിന്നുള്ള യാത്രക്കാരെ രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനില്‍ പാര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍