ഡല്‍ഹി പോലീസിനെ വിമര്‍ശിച്ച് സുപ്രീം കോടതി ഷഹീന്‍ബാഗ് ഹര്‍ജി അടുത്ത മാസം പരിഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി ഷബീന്‍ബാഗ് സമരക്കാരെ ഒഴിപ്പിക്കണമെന്ന ഹര്‍ജി വാദം കേള്‍ക്കാന്‍ അടുത്ത മാസം 23 ലേക്ക് സുപ്രീം കോടതി മാറ്റി. ഡല്‍ഹി കലാപത്തില്‍ അനങ്ങാപ്പാറനയം സ്വീകരിച്ച ഡല്‍ഹി പോലീസിനെ കോടതി നിശതമായി വിമര്‍ശിച്ചു. ഡല്‍ഹി പോലീസ് ബ്രിട്ടീഷ് പോലീസിനെ കണ്ട് പഠിക്കണമെന്ന് ജസ്റ്റീസ് കെ.എം ജോസഫ് പറഞ്ഞു. പോലീസ് മുന്നില്‍ നടക്കുന്ന സംഭവങ്ങളില്‍ എന്തുകൊണ്ട്ഇടപെടുന്നില്ലെന്ന് കോടതി ചോദിച്ചു. ഡല്‍ഹി കലാപത്തെ കോടതി അപലപിച്ചു. സംഭവം നിര്‍ഭാഗ്യകരമെന്നും കോടതി പറഞ്ഞു. ഷബീന്‍ബാഗ് സമരക്കാരുമായി സംവദിച്ച മധ്യസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിച്ചില്ല. മധ്യസ്ഥരായി നിയോഗിച്ച അഭിഭാഷകരായ സാധന രാമചന്ദ്രനും സഞ്ജയ് ഹെഗ്ഡയും നല്‍കിയ റിപ്പോര്‍ട്ടില്‍ നിറയെ എങ്കിലുകളും എന്നാലുകളുമാണെന്ന് ജസ്റ്റീസുമാരായ എസ്.കെ കൗളും ജോസഫും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍