വാര്‍ണര്‍ ട്വന്റി20 നിര്‍ത്തുന്നു

മെല്‍ബണ്‍;അന്താരാഷ്ട്ര ട്വന്റി20യില്‍ നിന്ന് വിരമിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതായി ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഈ വര്‍ഷം ഓസ്‌ട്രേലിയയിലും അടുത്ത വര്‍ഷം ഇന്ത്യയിലും നടക്കുന്ന ട്വന്റി20 ലോകകപ്പിനുശേഷമായിരിക്കും വിരമിക്കല്‍. തിരക്കിട്ട ഷെഡ്യൂളില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക പ്രയാസകരമാണ്. തുടര്‍ച്ചയായ യാത്രകള്‍ ബുദ്ധിമുട്ടാണ്. അന്താരാഷ്ട്ര ട്വന്റി20യില്‍ നിന്ന് മാത്രമായിരിക്കാം വിരമിക്കുക വാര്‍ണര്‍ പറഞ്ഞു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മികച്ച ക്രിക്കറ്റ് താരത്തിനും ട്വന്റി20 താരത്തിനുമുള്ള പുരസ്‌കാരം വാര്‍ണക്കായിരുന്നു. 76 രാജ്യാന്തര ട്വന്റി20യില്‍നിന്ന് ഒരു സെഞ്ചുറിയും 15 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ വാര്‍ണര്‍ 2079 റണ്‍സ് നേടിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍