കേരള ബജറ്റ് 2020-21 വികസനത്തിന് ഊന്നല്‍

അതിവേഗ റെയില്‍ പാത നടപടികള്‍ അവസാന ഘട്ടത്തില്‍ ഹ5000 കിലോമീറ്റര്‍ റോഡ് നിര്‍മാണം

ക്ഷേമ പെന്‍ഷനുകള്‍ കൂട്ടി ഹ25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍

തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ്. 5000 കിലോമീറ്ററിന്റെ റോഡ് നിര്‍മാണം സര്‍ക്കാര്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണവേളയില്‍ അറിയിച്ചു. അതോടൊപ്പം പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ 1500 കോടി രൂപ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിനുമായി 682 കോടി രുപ വകയിരുത്തി. അതോടൊപ്പം കൊച്ചി വികസനത്തിന് 6000 കോടി രൂപമാറ്റിവച്ചതായി ധനമന്ത്രി അറിയിച്ചു. കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ബഡ്ജറ്റവതരണവേളയില്‍ തോമസ് ഐസക് അറിയിച്ചു. 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ കേരളത്തില്‍ ആരംഭിക്കുമെന്ന് തോമസ് ഐസക്. കുടുംബശ്രീയ്ക്ക് 600 കോടിയുടെ ധനസഹായം നല്‍കും. പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍, അന്‍പത് ഹോട്ടലുകള്‍, ആയിരം വിശപ്പുരഹിത ഹോട്ടലുകള്‍, 20000 ഏക്കര്‍ ജൈവകൃഷി, ആയിരം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചു. 12,000 പൊതു ശൗചാലയങ്ങള്‍ കൂടി ആരംഭിക്കും. 2020 നവംബര്‍ മുതല്‍ സി.എഫ്.എല്‍ ബള്‍ബുകള്‍ നിരോധിക്കും. ഫിലമെന്റ് ബല്‍ബുകള്‍ക്കും നിരോധനമുണ്ട്. എല്ലാ ക്ഷേമ പെന്‍ഷനും വര്‍ദ്ധിപ്പിക്കും. 100 രൂപ വീതമാണ് ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയത്. 2020-21 ഒരു ലക്ഷം വീടും ഫ്‌ളാറ്റും നിര്‍മിക്കും. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി രൂപയും പൊതുമരാമത്ത് പ്രവൃത്തികള്‍ക്കു 1102 കോടി രൂപയും വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സില്‍വര്‍ ലൈന്‍ റെയില്‍ പാതയ്ക്കായുള്ള ആകാശ സര്‍വേ പൂര്‍ത്തിയായെന്ന് ധനമന്ത്രി തോമസ് ഐസക്. സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിലെ ഏറ്റവും ചിലവേറിയ പദ്ധതിയാണ് ഇതെന്നും തോമസ് ഐസക് വ്യക്തമാക്കി. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരത്ത് നിന്ന് നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപയ്ക്ക് കാസര്‍കോട് എത്താം.ഈ വര്‍ഷം തന്നെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് അത് പൂര്‍ത്തീകരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. 2025 ആകുമ്പോഴേക്ക് 67740 ദിവസ യാത്രക്കാരുണ്ടാകുമെന്നും, 2051ല്‍ 1.47 യാത്രക്കാര്‍ ദിനവും ഉണ്ടാകുമെന്നും കണക്കുകൂട്ടുന്നു. സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി ബജറ്റവതരണവേളയില്‍ അറിയിച്ചു. ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം കൂടി പദ്ധതി വഴി പ്രതീക്ഷിക്കുന്നുണ്ട്. ജൈക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും ചെറിയ പലിശയില്‍ 4050 വര്‍ഷത്തേക്കായി വായ്പ എടുക്കാനാണ് തീരുമാനം. എല്ലാ ക്ഷേമ പെന്‍ഷനുകളും കൂട്ടിയതായി 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. 100 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയായി. 13 ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് കൂടി ക്ഷേമ പെന്‍ഷന്‍ നല്‍കിയെന്ന് തോമസ് ഐസക് അറിയിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുവേണ്ടി വിതരണം ചെയ്തത് 9311 കോടി രൂപയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ 22,000 കോടിയിലധികം ചിലവഴിച്ചെന്ന് ധനമന്ത്രി ബജറ്റവതരണവേളയില്‍ പറഞ്ഞു.
 • കുടിവെള്ള വിതരണത്തിന് 8523 കോടി, ഒരു ദിവസം 10 കോടി ലിറ്റര്‍ കുടിവെള്ള വിതരണം ലക്ഷ്യം, ജല അതോറിറ്റിക്ക് 675 കോടി
 • ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി, 1000 പുതിയ തസ്തികകള്‍, കോളേജുകളില്‍ പുതിയതായി 60 കോഴ്‌സുകള്‍
 • കുടുംബശ്രീ ചിട്ടികള്‍ ആരംഭിക്കും, 4% പലിശയ്ക്ക് 3000 കോടി ബാങ്ക് വായ്പ
 • നഗരവികസനത്തിനു 1945 കോടി രൂപ
 • കൈത്തറി മേഖലയ്ക്ക് 153 കോടി രൂപ സര്‍ക്കാര്‍ നല്‍കും, ഖാദി ഗ്രാമ വ്യവസായത്തിന് 16 കോടി രൂപ നല്‍കും
 • ജലപാത ഈ വര്‍ഷം തുറന്നുകൊടുക്കും, ബേക്കല്‍ കോവളം ജലപാതയാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കുക
 • വൈദ്യതി അപകടങ്ങള്‍ കുറയ്ക്കാന്‍ ഇസേഫ് പദ്ധതി
 • പ്രവാസ ചിട്ടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലഭ്യമാക്കും
 • പ്രവാസ ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും നല്‍കാന്‍ തീരുമാനം
 • പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ തുറക്കും
 • എം.എല്‍.എമാര്‍ നിര്‍ദേശിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 1800 കോടി രൂപ നല്‍കും
 • കര്‍ഷക ക്ഷേമത്തിനായി ഊബര്‍ മാതൃകയില്‍ പഴം, പച്ചക്കറി എന്നിവ വിതരണം ചെയ്യും
 • കയര്‍മേഖലയ്ക്ക് 112 കോടി, മൂന്ന് ഫാക്ടറികള്‍ ആരംഭിക്കും, വാളയാറില്‍ അന്താരാഷ്ട്ര കമ്പനിയുടെ ചകിരിച്ചോര്‍ സംസ്‌കരണ ഫാക്ടറി
 • മത്സ്യ തൊഴിലാളികള്‍ക്ക് 40,000 വീടുകള്‍ നിര്‍മിച്ച് നല്‍കും
 • വയനാടിന് 2000 കോടി രൂപയുടെ ത്രിവര്‍ഷ പാക്കേജ്, ഇടുക്കിക്ക് 1000 കോടി രൂപയുടെ പാക്കേജ്
 • രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി 2400 കോടി രൂപ വകയിരുത്തി
 • പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി, എല്ലാ സ്‌കൂളുകളിലും സൗരോര്‍ജ നിലയം, സ്‌കൂള്‍ യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയാക്കി
 • ഓഖി ഫണ്ട് വിനിയോഗത്തില്‍ ഓഡിറ്റിങ്ങ് കൊണ്ടുവരും, ഫിഷ് മാര്‍ക്കറ്റുകള്‍ക്ക്100 കോടി, 1000 കോടിയുടെ തീരദേശ പാക്കേജ്
 • ധര്‍മ്മടത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊണ്ടുവരും
 •  1509 കോടി രൂപ വനിതാക്ഷേമത്തിനായി നീക്കി വയ്ക്കും
 • നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി നല്‍കും, വനിതാക്ഷേമത്തിനുള്ള വിഹിതം ഇരട്ടിയാക്കി
 • കുടുംബശ്രീക്ക് 600 കോടി ബഡ്ജറ്റില്‍ വകയിരുത്തി, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിന് പദ്ധതി
 • ലോക കേരള സഭയ്ക്ക് 12 കോടി വകയിരുത്തും
 • ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക് സ്ഥാപിക്കും
 • പതിനായിരം നഴ്‌സുമാര്‍ക്ക് വിദേശങ്ങളില്‍ ജോലി സാധ്യത ഉറപ്പാക്കുന്നതിനായി ക്രാഷ് കോഴ്‌സ്, 5 കോടി നല്‍കും
 • ആരോഗ്യ മേഖലയില്‍, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 50 കോടി, കെ.എസ്.ഡി.പി മരുന്ന് ഉത്പാദനം ആരംഭിക്കും
 • ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകളും ഫ്‌ളാറ്റുകളും കൂടി സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കും
 • പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ 1500 കോടി രൂപ നല്‍കും
 • കൊച്ചി വികസനത്തിന് 6000 കോടി രൂപ,കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം കൊണ്ടുവരും
 • കൊച്ചിയില്‍ ഏകീകൃത ട്രാവല്‍ കോഡ്
 • സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് പലിശ രഹിത വായ്പ്പ സര്‍ക്കാര്‍ നല്‍കും
 • ആരോഗ്യ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 9651 കോടി രൂപ ചിലവഴിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍