സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചു; 2019 ല്‍ 41,253 അപകടങ്ങള്‍, മരണം 4,408

തിരുവന്തപുരം; കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍. റോഡപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണം ട്രാഫിക്ക് നിയമം പാലിക്കാത്തതും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണെന്ന് മന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.
യു പ്രതിഭയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി റോഡ് അപകടങ്ങളുടെ കണക്ക് വ്യക്തമാക്കിയത്. 2018 നേക്കാള്‍ 2019 ല്‍ റോഡപകടങ്ങളും അതിനെ തുടര്‍ന്ന മരണങ്ങളും വര്‍ധിച്ചെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. 2018ല്‍ 40,999 റോഡപകടങ്ങള്‍ ഉണ്ടായി. ഇതില്‍ 4333 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2019 ല്‍ ഇത് 41,253 അപകടങ്ങളില്‍ നിന്ന് 4,408 പേര്‍ മരിച്ചെന്നും മന്ത്രി പറഞ്ഞു.2019 ല്‍ മോട്ടോര്‍ വാഹന വകുപ്പ് ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്കെതിരെ 2,76,584 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും മന്ത്രി അറിയിച്ചു.33,80,72,125 രുപ പിഴ ഈടാക്കി. വിവിയ ട്രാഫിക് നിയമ ലംഘനങ്ങളില്‍പ്പെട്ട 28,020 പേരുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്‌തെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
ഹെല്‍മറ്റ് ധരിക്കാത്തത് ഉള്‍പ്പടെയുള്ള മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് 2019 ഡിസംബര്‍ മുതല്‍ പിഴ ഈടാക്കിയ ഇനത്തില്‍ 13, 53 ,38,348 രൂപ ലഭിച്ചു. കൂടുതല്‍ പിഴ ലഭിച്ചത് തൃശൂര്‍ ജില്ലക്കാണ്.3,66,79, 693 രൂപ നിയമ ലംഘനങ്ങളുടെ പേരില്‍ 14,602 വാഹനങ്ങള്‍ പരിശോധിച്ച് 5,13, 94,000 രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍