2015 ലെ വോട്ടര്‍ പട്ടിക: സര്‍ക്കാര്‍ അപ്പീലിനുപോകില്ലെന്ന് മന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീലിനില്ലെന്ന് മന്ത്രി എ.സി മൊയ്തിന്‍. സര്‍ക്കാര്‍ അപ്പീല്‍ നല്‍കേണ്ടകാര്യമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കമ്മീഷന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും. സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. തെരഞ്ഞെടുപ്പ് എന്തായാലും നീളില്ല. ഒക്ടോബറില്‍ തന്നെ നടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍