ഡല്‍ഹി തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ 20 % ക്രിമിനല്‍ കേസ് പ്രതികള്‍

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നൂറോളം സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോമ്‌സിന്റെ (എ.ഡി.ആര്‍) റിപ്പോര്‍ട്ട്. മത്സരിക്കുന്ന ആകെ 672 സ്ഥാനാര്‍ത്ഥികളില്‍ 133 പേര്‍ക്കെതിരെ (20%) ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 104 സ്ഥാനാര്‍ത്ഥികള്‍ ഗുരുതരമായ കേസുകളില്‍ പ്രതികളാണ്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തിനാണ് 10 പേര്‍ക്കെതിരെ കേസുള്ളത്. നാല് പേര്‍ക്കെതിരെയുള്ളത് കൊലപാതക ശ്രമമാണ്. ക്രിമിനല്‍ കേസുകള്‍ കൂടുതലുള്ളത് ആം ആദ്മിയിലെ സ്ഥാനാര്‍ത്ഥികള്‍ക്കാണ്. ആകെയുള്ള 70 സീറ്റിലും മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയിലെ 36 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും (51%) ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. 2015ല്‍ ക്രിമിനല്‍ കേസുകളുള്ള 114 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍