കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു 19 പേര്‍ മരിച്ചു

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസും കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം നടന്നത്. 10 പേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. പരിക്കേറ്റ 12 പേരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്‌നി റാഫേല്‍ (39), റോസ്‌ലി (61), വിനോദ് (45), ക്രിസ്റ്റഫര്‍ (25), നിവിന്‍ ബേബി, റഹീം,സോന സണ്ണി എന്നിവരെ തിരിച്ചറിഞ്ഞു. ഇവരില്‍ വിനോദ്, ക്രിസ്റ്റഫര്‍ , നിവിന്‍ ബേബി, റഹീം എന്നിവര്‍ തൃശൂര്‍ സ്വദേശികളാണ്. പാലക്കാട് സ്വദേശിയാണ് സോന സണ്ണി. കെ.എസ്.ആര്‍.ടിസി ആര്‍.എസ് 784 നമ്പര്‍ ബാംഗ്ലൂര്‍ എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്.കോയമ്പത്തൂര്‍-സേലം ബൈപ്പാസില്‍ ഇടയ്ക്കുള്ള മീഡിയന്‍ മറികടന്ന് വണ്‍വേ തെറ്റിച്ചെത്തിയ കണ്ടെയ്‌നര്‍ ലോറി കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. ബസില്‍ ഏറെയും മലയാളികളായിരുന്നു യാത്രക്കാരെന്നാണ് സൂചന. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരില്‍ പലരെയും പുറത്തെടുത്തത്. അപകടകാരണം അന്വേഷിക്കാന്‍ കെ.എസ്.ആര്‍.ടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍