ഉത്തരവാദ ടൂറിസം: വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് 1850 യൂണിറ്റുകള്‍

കല്‍പ്പറ്റ: ഉത്തരവാദ ടൂറിസം പദ്ധതിയില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1850 യൂണിറ്റുകള്‍. ഉത്തരവാദ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ ഇന്ദ്രിയയില്‍ നടന്ന ടൂറിസം സംരംഭകരുടെ യോഗത്തില്‍ ടൂറിസം വകുപ്പ് അധിതൃതര്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. ടൂറിസം രംഗത്തു പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനും നൂതന പദ്ധതികളെക്കറിച്ചു ആലോചിക്കുന്നതിനുമായിരുന്നു യോഗം.
ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഉത്തരവാദ ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ടൂറിസത്തെ തകര്‍ക്കുന്ന കുപ്രചാരണങ്ങള്‍ നേരിടുന്നതിനു കൂട്ടായ ശ്രമവും കാന്പയിനും ആവശ്യമാണന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരവാദ ടൂറിസം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് സിജോ മാനുവല്‍, ഡിടിപിസി സെക്രട്ടറി ബി. ആനന്ദ്, ഡബ്ല്യുടിഒ പ്രസിഡന്റ് കെ.ആര്‍. വാഞ്ചീശ്വരന്‍, ഹാറ്റ്‌സ് പ്രസിഡന്റ് അജയ് ഉമ്മന്‍, വയനാട് ടൂറിസം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനീഷ് ബി. നായര്‍, ഡബ്ല്യുടിടിഎ പ്രസിഡന്റ് മുഹമ്മദ് ഇസാഖ്, ഡബ്ല്യുഡിഎം വൈസ് പ്രസിഡന്റ് സജീഷ് കുമാര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി. സലീം എന്നിവര്‍ പ്രസംഗിച്ചു.
എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം ആന്‍ഡ് റസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍, റെസ്‌പോണ്‍സിബിള്‍ ടൂറിസം: മിഷന്‍, ആക്റ്റിവിറ്റീസ്, പ്രൊഡക്ട്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍