അനാഥാലയത്തില്‍ തീപിടിത്തം; 15 കുട്ടികള്‍ വെന്തുമരിച്ചു

 പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തിയില്‍ സ്വകാര്യ അനാഥാലയത്തിലുണ്ടായ തീപിടിത്തത്തില്‍ 15 കുട്ടികള്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലാണ് തീപിടിത്തമുണ്ടായത്. അനാഥാലയത്തിന് ഔദ്യോഗിക അംഗീകാരമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തമുണ്ടാകാനുള്ള കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. സ്ഥാപനത്തില്‍ വൈദ്യുതിക്കു പകരം മെഴുകുതിരികള്‍ കൂടുതലായി ഉപയോഗിച്ചിരുന്നുവെന്ന് മറ്റു കുട്ടികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍