ഡല്‍ഹി കലാപം: 148 എഫ്.ഐ.ആര്‍; 630 പേര്‍ അറസ്റ്റില്‍

 ന്യൂഡല്‍ഹി:വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ 630 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു.കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈബ്രാഞ്ചിന് കൈമാറി.ഇനി രണ്ട് പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.അതിനിടെ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇന്ന് കലാപ ബാധിത മേഖല സന്ദര്‍ശിക്കും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.വടക്ക് കിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. 52 പേരുടെ നില അതിവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വൈകുന്നുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലും ദേശീയ വനിത അധ്യക്ഷ രേഖ ശര്‍മ്മയും കലാപ മേഖല സന്ദര്‍ശിച്ചിരുന്നു.കലാപത്തിനിടെ സ്ത്രീകള്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് ഡല്‍ഹി വനിതാവകാശ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കലാപ മേഖലയില്‍ സന്ദര്‍ശനം നടത്തി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍