കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപ; വിജ്ഞാപനം ഉടന്‍

തിരുവന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിജപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. വന്‍കിട കമ്പനിക്കാര്‍ തീരുമാനത്തോട് സഹകരിക്കണമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. 20 രൂപയ്ക്ക് വരെ വില്‍ക്കുന്ന കുപ്പിവെള്ളം 13 രൂപയായി നിജപ്പെടുത്തി. ആവശ്യ വസ്തുക്കളുടെ പട്ടികയില്‍ ഇനി കുപ്പിവെള്ളവും ഉള്‍പ്പെടും. ഉള്‍പ്പാദന ചെലവ് ചൂണ്ടിക്കാട്ടി ചില വന്‍കിട കമ്പനികള്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും ഉടന്‍ വിജ്ഞാപനമിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ബി ഐ എസ് നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം ഉള്ള കുപ്പിവെള്ളം മാത്രമേ സംസ്ഥാനത്ത് വില്‍ക്കാന്‍ പാടുള്ളു. അനധികൃത കുപ്പിവെള്ള പ്ലാന്റുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. നേരത്തെ കുപ്പിവെള്ളത്തിന് 12 രൂപ ആക്കാന്‍ കേരള ബോട്ടിള്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ശ്രമിച്ചെങ്കിലും നടപ്പിലായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍