ദേവസ്വം ബോര്‍ഡ് ഓഫീസര്‍ക്ക് ഏഴര വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും

മൂവാറ്റുപുഴ: ശാന്തിക്കാരന്റെ ശമ്പളക്കുടിശിക കൈപ്പറ്റി തിരിമറി നടത്തിയ കേസില്‍ ദേവസ്വം ബോര്‍ഡ് ഓഫീസര്‍ക്ക് ഏഴര വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ രാമമംഗലം സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന എം.എന്‍. രഘുകുമാറിനെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ചു മാസം അധിക തടവിനും വിധിച്ചു. രാമമംഗലം സബ് ഗ്രൂപ്പിന് കീഴില്‍ വിവിധ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരനായിരുന്ന മാറാടി തെക്കേ ഇല്ലത്തില്‍ പി.എന്‍. കേശവന്‍ ഇളയത്തിന്റെ ശമ്പളക്കുടിശിക തൃക്കാരിയൂര്‍ അസിസ്റ്റന്റ് ഓഫീസില്‍ നിന്നു വാങ്ങിയത് നല്‍കിയില്ലെന്ന പരാതിയിലാണ് വിധി. 2001ല്‍ രാമമംഗലം സബ് ഗ്രൂപ്പിനു കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ ശാന്തിക്കാരനായിരുന്ന പി.എന്‍. കേശവന്‍ ഇളയതിന്റെ ശബളക്കുടിശികയായ 22,741 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് 2003ല്‍ കേശവന്‍ ഇളയത് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ എറണാകുളം ഡിവൈഎസ്പിയോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് പി.ഇ. ജോസഫ്, സി.എസ്. മജീദ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം നല്‍കി. എന്നാല്‍ വിചാരണ നടപടികള്‍ തുടങ്ങും മുന്‌പേ പരാതിക്കാരനായ കേശവന്‍ ഇളയത് മരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍