കെ.എസ്.എഫ്.ഇ പ്രവാസി ഫ്‌ളോട്ട് ഫണ്ട് 100 കോടി കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനകുതിപ്പില്‍ പ്രവാസികളുടെ സജീവ പങ്കാളിത്തം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികളില്‍ നിന്നുള്ള ഫ്‌ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് 100 കോടി കവിഞ്ഞു.പ്രവാസി ചിട്ടിയില്‍ ഏതു രാജ്യത്തുള്ള പ്രവാസി മലയാളിക്കും അംഗമാകാം. 70 രാജ്യങ്ങളില്‍ നിന്നായി 47,437 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇതില്‍ 13935 പേര്‍ 2,500 മുതല്‍ 1,00,000 വരെ മാസം തവണ ഉള്ള ചിട്ടികളിലാണ്. ഇതുവരെ തുടങ്ങിയ ചിട്ടികളില്‍ നിന്നു തന്നെ 647 കോടി രൂപ ടേണോവര്‍ പ്രതീക്ഷയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍